Skip to content Skip to sidebar Skip to footer

ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി/ കെ.ജി.ടി.ഇ പാസായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

2021 ജൂലൈ 31ന് 40 വയസ്സ് കവിയരുത്.  അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ അപ്പാരൽ ആന്റ് ഫാഷൻ ഡിസൈനിങ് വിഭാഗവുമായോ 9400333230 എന്ന നമ്പറിലോ ബന്ധപ്പെടണം.

കെൽട്രോൺ അക്കൗണ്ടിംഗ് കോഴ്‌സിന് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സർവീസസ് ഗ്രൂപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൽഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (കാലാവധി-8 മാസം, യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ് (കാലാവധി-7 മാസം യോഗ്യത എസ്.എസ്.എൽ.സിയോ അതിനു മുകളിലോ) ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് (കാലാവധി-6 മാസം യോഗ്യത +2 അല്ലെങ്കിൽ മുകളിൽ) കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (കാലാവധി-3 മാസം യോഗ്യത- എസ്.എസ്.എൽ.സിയോ മുകളിലോ) എന്നീ കോഴ്‌സുകൾ ഓൺലൈൻ/ ഓഫ്‌ലൈൻ/ ഹൈബ്രിഡ് ആയി പഠിക്കാൻ അപേക്ഷിക്കാം. പഠന കേന്ദ്രങ്ങൾ: തിരുവനന്തപുരം-പാളയം, കടമ്പാട്ടുകോണം, കൊല്ലം, ആലപ്പുഴ-ചെങ്ങന്നൂർ, ഇടുക്കി-തൊടുപുഴ, മലപ്പുറം- പെരിന്തൽമണ്ണ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ-തളിപ്പറമ്പ്. വിശദവിവരങ്ങൾക്ക്: 9072592417, 9072592412, 9188665545.

RED is always online for your branding needs, anywhere, anytime.

red advertises

ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കും

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിൽ മെഡിക്കൽ/ എൻജിനിയറിങ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതും പി.എച്ച്.ഡി നേടിയതുമായ പട്ടികജാതി വിഭാഗത്തിലെ കുട്ടികളെ ആദരിക്കും. അർഹരായ വിദ്യാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, ഐ.ഡി കാർഡ് എന്നിവയുടെ പകർപ്പും ബയോഡേറ്റയും ഒക്‌ടോബർ 5നകം ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, കനകനഗർ, വെള്ളയമ്പലം, കവടിയാർ.പി.ഒ, തിരുവനന്തപുരം-695003 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ചീഫ് പബ്ലിസിറ്റി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ: 0471-2315375.

Show CommentsClose Comments

Leave a comment