
വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവൃത്തികളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് വര്‍ക്ക് കൗണ്ട്ഡൗണ്‍ കലണ്ടര്‍ തയ്യാറാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.
ഓരോ ആഴ്ചയിലെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഒരു കമ്മിറ്റിയും രൂപീകരിക്കും. ആവശ്യമായ നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സ്വപ്ന പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഴിഞ്ഞം തുറമുഖ ആസ്ഥാനത്ത് വിസില്‍ ഓഫീസ് ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
പാറ ലഭ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ്…