എല്ലാ വകുപ്പുകളുടേയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 'e-സേവനം' (https://www.services.kerala.gov.in/)എന്ന ഏകീകൃത പോർട്ടൽ ഇന്ന് മുതൽ പ്രവർത്തന സജ്ജമാകുന്നു. ആദ്യഘട്ടത്തിൽ വിവിധ വകുപ്പുകളുടെ 500-ലധികം സേവനങ്ങൾ e-സേവനം മുഖേന ലഭ്യമാകും. വകുപ്പ് അടിസ്ഥാനത്തിലും ഉപഭോക്തൃവിഭാഗങ്ങളുടെ അടിസ്ഥാനത്തിലും സേവനങ്ങളെ രണ്ടായി തരം തിരിച്ചാണ് പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ തിരയുന്നതിനും കണ്ടെത്തുന്നതിനുമായി സേവനങ്ങളെ ഉപഭോക്തൃ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ കർഷകർ, വിദ്യാർത്ഥികൾ,…

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ട്രേറ്റില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണുള്ളത്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിഎ/ബിഎസ്‌സി/ ബികോം ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു…