
മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്‌പെല്ലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്. ലിപിയുടെ പ്രകാശനം ബുധനാഴ്ച (29.09.2021) രാവിലെ 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. തിരുവനന്തപുരത്ത് ഐഎംജിയിലാണ് പ്രകാശനച്ചടങ്ങ്.
സംസ്ഥാനത്തെ ബധിരവിദ്യാലയങ്ങളിലെ അധ്യാപകരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന…