2774Views 0Comments
ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് അടുത്തിടെയാണ് തങ്ങളുടെ ജീവനക്കാരുടെ നാലിൽ ഒരു വിഭാഗത്തിന് ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കോവിഡ് രോഗ വ്യാപനം കൂടിയതോടെ രാജ്യമൊട്ടാകെ നേരിട്ട അടച്ചിടൽ ഘട്ടം നാം അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി രാജ്യത്തെ മിക്ക കമ്പനികളും തങ്ങളുടെ പ്രവർത്തന രീതികളിലും മാറ്റം വരുത്തിയിരുന്നു. സ്ഥിരമായി ഓഫീസിൽ പോയി ജോലി ചെയ്യേണ്ടിയിരുന്ന, പല കമ്പനികളും തങ്ങളുടെ പ്രവർത്തന മാതൃകകൾ മാറ്റുകയും, തൽഫലമായി ജീവനക്കാർ വിദൂര സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്ന രീതിയിലേയ്ക്ക് മാറുകയും ചെയ്തു.
എന്നാൽ ഇപ്പോൾ കോവിഡ് വാക്സിന്റെയും മറ്റും വരവോടെ പല കമ്പനികളും തങ്ങളുടെ ജീവനക്കാരെ തിരികെ ഓഫീസിലേക്ക് വിളിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം, ഇതിൽ നിന്നും വ്യത്യസ്തമായ തീരുമാനങ്ങൾ കൈകൊള്ളുന്ന കമ്പനികളും ഉണ്ട്. മുൻനിര ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവ്വീസ് അഥവാ ടിസിഎസ് അടുത്തിടെയാണ് തങ്ങളുടെ ജീവനക്കാരുടെ നാലിൽ ഒരു വിഭാഗത്തിന് ഭാവിയിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
ഒരു 25×25 മാതൃകയിലുള്ള ഹൈബ്രിഡ് പദ്ധതിയ്ക്കാണ് ഐടി ഭീമൻ പദ്ധതിയിട്ടു കൊണ്ടിരിക്കുന്നത്. ഈ പ്രവർത്തന മാതൃക ആവിഷ്‌കരിക്കുന്നതോട് കൂടി തങ്ങളുടെ മൊത്തം ജീവനക്കാരുടെ 25 ശതമാനത്തിന് മാത്രമേ 2025 ഓടെ ഓഫീസിലെത്തി ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകുകയുള്ളു എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അത് പോലെ തന്നെ ജീവനക്കാർക്കും തങ്ങളുടെ സമയത്തിന്റെ 25 ശതമാനത്തിൽ കൂടുതൽ ജോലിക്കാര്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരില്ലായെന്നും കമ്പനി പറയുന്നു