Skip to content Skip to sidebar Skip to footer

ചിറയിന്‍കീഴ് ഇനി സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്ത്

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചു. ഡ്രോണ്‍, ഡിഫറന്‍ഷ്യല്‍ ജി.പി.എസ്, ലേസര്‍ ടേപ്പിങ് തുടങ്ങി പുത്തല്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രദേശത്തെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ഇനി മുതല്‍ വേഗത്തില്‍ സമാഹരിക്കാന്‍ കഴിയും.

ജി.ഐ.എസ് മാപ്പിങ് സംവിധാനത്തിലൂടെ പഞ്ചായത്ത് പരിധിയിലുള്ള  മുഴുവന്‍ പ്രദേശങ്ങളുടെയും സൂക്ഷ്മതല ഭൂവിനിയോഗ വിവരങ്ങളും പ്രദേശവാസികളുടെ വിവരങ്ങളും പഞ്ചായത്ത് വെബ്പോര്‍ട്ടലില്‍ ലഭ്യമാകും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി. സംരംഭമായ യു.എല്‍. ടെക്‌നോളജി സൊല്യൂഷന്‍സാണ് പുതിയ ഡിജിറ്റല്‍ സംവിധാനം വികസിപ്പിച്ചത്.

ജനകീയാസൂത്രണ നീര്‍ത്തടാധിഷ്ഠിത പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി പറഞ്ഞു.

ഓർഫനേജ് കൺട്രോൾ ബോർഡിൽ തിരഞ്ഞെടുത്തു

കേരള നിയമസഭാംഗങ്ങളിൽ നിന്നും പി ടി എ റഹീം, വി ആർ സുനിൽ കുമാർ, കുറുക്കോളി മൊയ്തീൻ എന്നിവർ ഓർഫനേജ് കൺട്രോൾ ബോർഡിലേക്ക് തിരഞ്ഞെടുത്തതായി നിയമസഭ സെക്രട്ടറി അറിയിച്ചു

RED is always online for your branding needs, anywhere, anytime.

RED ADVERTISERS

സൗജന്യ കൗൺസലിംഗ്

.

എൽ ബി എസ്സ് സെന്ററിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, സംസാര വൈകല്യം, പഠന വൈകല്യം, ആഹാരക്രമീകരണം, കരിയർ കൗൺസലിംഗ് എന്നീ വിഷയങ്ങളിൽ സൗജന്യ കൗൺസലിംഗ് സംഘടിപ്പിക്കും. താൽപര്യമുള്ള രക്ഷാകർത്താക്കൾ സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് സെന്റ്‌റുമായി (പൂജപ്പുര, തിരുവനപുരം-695012) ബന്ധപ്പെട്ട് പേർ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്:0471 2345627, 9539058139.

Show CommentsClose Comments

Leave a comment