Skip to content Skip to sidebar Skip to footer

JOBS

ഇന്ത്യൻ യുവാക്കൾ മുഴുവൻ യുകെയിൽ എത്തുമോ? വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകളും യൂട്യൂബർമാരുടെ വിളയാട്ടവും!

ഈ മാസമാദ്യമാണ് ടൈംസ് പത്രത്തിൽ ഇന്ത്യക്കാർക്കുള്ള പുതിയ വിസ ഇളവുകളെക്കുറിച്ചുള്ള വാർത്ത വന്നത്. യുകെയുടെ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി ആൻ-മേരി ട്രെവെലിയൻ ഈ മാസം ഡെൽഹിയിലേക്ക് പോകുമ്പോൾ ചർച്ച ചെയ്യപ്പെടാൻ സാധ്യതയുള്ള ചിലതിനെക്കുറിച്ചയിരുന്നു റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നത്. ഇക്കാര്യം അന്നുതന്നെ ബ്രിട്ടീഷ്‌പത്രവും  റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട്  കണ്ടത് ഇന്ത്യക്കാർക്ക് വലിയ ഇളവുകൾ യുകെ സർക്കാർ നൽകിക്കഴിഞ്ഞു എന്ന രീതിയിലുള്ള വ്യാജ…

Read More

ഐസിഫോസ് വിന്റർ സ്‌കൂൾ നാലാം പതിപ്പ് ജനുവരി 24 മുതൽ

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ നാലാം പതിപ്പ് ജനുവരി 24 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിൽ വനിതാ ഗവേഷകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും ആറ് മണിക്കൂർ വീതം പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരിക്കും സംഘടിപ്പിക്കുക. ''അപ്ലൈഡ് എൻ.എൽ.പി ആൻഡ് അൺസ്ട്രക്‌ചേർഡ്…

Read More

കെയർ വർക്കർ തസ്തികയെ ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടുത്തും; ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് വിവിധ കെയറർ വിസയിൽ യുകെയിലെത്താം, 5 വർഷ കാലാവധിയിൽ അടുത്തവർഷം ആദ്യം മുതൽ നിയമനം; പൗരത്വത്തിനും അവസരം

യുകെയിലെ കെയറിങ് മേഖലയിലെ വിവിധ തസ്തികകളിൽ കെയർ വർക്കർമാരുടെ കുറവ് രൂക്ഷമായതോടെ, വിദേശ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കെയറർമാരെ അടിയന്തരമായി റിക്രൂട്ടുചെയ്യുവാൻ സർക്കാർ തീരുമാനിച്ചു. യോഗ്യതകളിൽ ഇളവുകൾ വരുത്തിയാകും നിയമനമെന്നതിനാൽ, ഇതുവരേയും  യുകെയിലെത്താൻ കഴിയാതിരുന്ന ആയിരക്കണക്കിന്  മലയാളി നഴ്‌സുമാർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി യുകെ ജോലി എന്ന സ്വപ്നം പൂവണിയിക്കാം. സോഷ്യൽ കെയർ വർക്കർമാർ, കെയർ അസിസ്റ്റന്റുമാർ, ഹോം കെയർ വർക്കർമാർ…

Read More

ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി (HR) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു വർഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ. (എച്ച്.ആർ) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

Read More

നോളജ് ഇക്കോണമി മിഷൻ തൊഴിൽ മേള: 2,460 ഉദ്യോഗാർഥികൾ ഷോർട് ലിസ്റ്റിൽ

കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്‌കും ചേർന്ന് നേരിട്ടു നടത്തുന്ന തൊഴിൽമേളകളുടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒന്നാംഘട്ടം പൂർത്തിയായപ്പോൾ 2,460 ഉദ്യോഗാർഥികളെ വിവിധ കമ്പനികൾ ഷോർട് ലിസ്റ്റ് ചെയ്തു. ഇവർക്ക് വൈകാതെ കമ്പനികൾ നേരിട്ട് ഓഫർ ലെറ്റർ നൽകും. ആകെ 3,876 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 960 പേരിൽ 668 പേരും കൊല്ലം…

Read More

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 ഉദ്ഘാടനം 22ന്

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി 2.0 22ന് വൈകിട്ട് 3ന് മാസ്‌കറ്റ് ഹോട്ടലിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആദ്യ 50 സംരംഭകർക്ക് വായ്പാനുമതിപത്രം വിതരണം ചെയ്യും. വി.കെ പ്രശാന്ത് എം.എൽ.എ, ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ.എഫ്.സി സഞ്ജയ് കൗൾ, അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ് കുമാർ സിംഗ്, വ്യവസായ വാണിജ്യ വകുപ്പ്…

Read More

കെ.എ.എസ്., ഡോക്ടറേറ്റ് നേടിയ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി

കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ്(കെ.എ.എസ്.) നേടിയ ഗ്രാമ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അനുമോദനവും യാത്രയയപ്പും നൽകി. നന്തൻകോട് സ്വരാജ് ഭവനിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറും ഗ്രാമവികസന കമ്മിഷണറുമായ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർ വി.എസ്.സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ ഡവലപ്മെന്റ് കമ്മീഷണർമാരായ കെ.വനജകുമാരി, കെ.എസ്.അബ്ദുൽ സലീം, പി.ഡി. ഫിലിപ്പ്, സീനിയർ…

Read More

പാർലമെന്ററി പ്രാക്ടീസ് & പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കേരള നിയമസഭയുടെ 'കേരള ലേജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ' (പാർലമെന്ററി സ്റ്റഡീസ്) ധകെ-ലാംപ്‌സ് (പിഎസ്)പ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും നടപടിക്രമങ്ങളെയും സംബന്ധിച്ച് നടത്തുന്ന ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ…

Read More

അഖിലേന്ത്യാ സിവിൽ സർവീസസ്: സെലക്ഷൻ ട്രയൽസ് 17ന്

അഖിലേന്ത്യാ സിവിൽ സർവീസസ് നീന്തൽ, ബാസ്‌ക്കറ്റ്ബാൾ മത്‌സരങ്ങൾക്കുള്ള കേരള ടീമിന്റെ സെലക്ഷൻ ട്രയൽസ് 17ന് രാവിലെ 10ന് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. ജില്ലാതല സിവിൽ സർവീസസ് മത്‌സരങ്ങളിൽ വിജയിച്ച ഉദ്യോഗസ്ഥർ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി എത്തണം

Read More

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തവനൂര്‍ കാര്‍ഷിക എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ വിവിധ തസ്തികയിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ ശമ്പളം 44100 രൂപ. താല്‍പ്പര്യമുള്ളവര്‍ ഡിസംബര്‍ 20 ന് രാവിലെ ഒന്‍പത് മണിക്ക് നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ഡീന്‍ ഓഫ് ഫാക്കല്‍റ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in.

Read More