Skip to content Skip to sidebar Skip to footer

Author page: admin

സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു.

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു. 58 വയസായിരുന്നു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. 1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും (കണ്ണാടി ഭാഗവതര്‍), അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ചു. തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം നേടി.…

Read More

ചെമ്പഴന്തി ഗുരുകുലത്തില്‍ നടക്കുന്നത് 17 കോടി രൂപയുടെ പ്രവൃത്തികള്‍; കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ

വികസന ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു ശ്രീനാരായാണ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്നും ഗുരു ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വൈവിധ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. ചെമ്പഴന്തി ഗുരുകുലത്തില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച വികസന ഫോട്ടോ പ്രദര്‍ശനവും സ്റ്റാളും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെമ്പഴന്തി ഗുരുകുലത്ത് 17 കോടി രൂപയുടെ വികസന…

Read More

ഒമിക്രോൺ: രാത്രിയിൽ ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികൾ അനുവദിക്കില്ല.

സംസ്ഥാനത്ത് ഒമിക്രോൺ പടരാനുള്ള സാധ്യത മുൻനിർത്തി രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകൾ അടക്കം ആൾക്കൂട്ട പരിപാടികളൊന്നും രാത്രി പത്തു മണി മുതൽ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക്…

Read More

തദ്ദേശസ്ഥാപനതല സ്പോർട്സ് കൗൺസിൽ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്പോർട്സ് നിയമത്തിൽ അനുശാസിക്കുന്ന വിധത്തിൽ എക്സ് ഒഫീഷ്യോ അംഗങ്ങൾ, നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ എന്നിങ്ങനെയാണ് കൗൺസിലിൽ അംഗങ്ങൾ ഉണ്ടാവുക. ഇതിൽ തെരഞ്ഞെടുക്കപ്പെടേണ്ടവരെ തെരഞ്ഞെടുക്കാനായി…

Read More

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കും: ആരോഗ്യമന്ത്രി .

കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. വാക്സിനേഷന് മുമ്പും ശേഷവും കുട്ടികളുടെ ആരോഗ്യനില നിരീക്ഷിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 98 ശതമാനം പിന്നിട്ടെന്നും രണ്ടാം ഡോസ് വാക്സിൻ 78 ശതമാനമെത്തിയതായും ആരോഗ്യമന്ത്രി അറിയിച്ചു. കരുതൽ ഡോസ് വാക്സിൻ നൽകുന്നത് കേന്ദ്ര…

Read More

രണ്ടു വാക്‌സിനുകൾക്ക് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി .

രാജ്യത്ത് രണ്ടു വാക്‌സിനുകൾക്ക് കൂടി അടിയന്തര അനുമതി. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവോവാക്‌സിനും കോർബെവാക്‌സിനുമാണ് അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകളോടെ അടിയന്തര ഉപയോഗ അനുമതി നൽകാൻ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോൾനുപിറവിറിനും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ മുതിർന്നവർക്ക് ഉപയോഗിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.എല്ലാ ശുപാർശകളും അന്തിമ…

Read More

മത്സ്യത്തൊഴിലാളികളുടെ അപകട മരണം: ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു മന്ത്രി സജി ചെറിയാൻ

മത്സ്യത്തൊഴിലാളികൾ കടലിൽ അപകടത്തിൽപ്പെട്ടു മരണം സംഭവിച്ചാൽ ബന്ധുക്കൾക്ക് ആറു മാസത്തിനകം ആനുകൂല്യം ഉറപ്പാക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ധനസഹായം അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട ഫിഷറീസ് ഓഫിസർക്കായിരിക്കുമെന്നും ഇക്കാര്യം ഉറപ്പാക്കുന്നതിനു ഫിഷറീസ് വകുപ്പിലും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലും നോഡൽ ഓഫിസർമാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ അപകട ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി അദാലത്തും…

Read More

ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം.

നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30  മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം ( രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെ) ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ  അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. പുതുവത്സരാഘോഷം ഡിസംബർ 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ…

Read More

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2020-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2020-ലെ പുരസ്‌കാരം ഡോ. ലിസി മോൾ ഫിലിപ്പ്, ഡോ. ശബ്‌ന. എസ് എന്നിവർ പങ്കിട്ടു. ദന്ത ശുചിത്വവും ആരോഗ്യവും എന്ന കൃതിക്കാണ് കോട്ടയം സ്വദേശിയായ…

Read More

നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക; കേരളം ഒന്നാമത്, യു.പി ഏറ്റവും പിന്നില്‍ .

അയല്‍ സംസ്ഥാനമായ തമിഴ്നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. നീതി ആയോഗിന്‍റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്. നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമത്. അയല്‍ സംസ്ഥാനമായ തമിഴ്നാട് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. നീതി ആയോഗിന്‍റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്. സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്‍റെ…

Read More