Skip to content Skip to sidebar Skip to footer

Author page: admin

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; പരാതികളുണ്ടെങ്കില്‍ ജനുവരി ഏഴിന് മുന്‍പ് അറിയിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം .

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വിവരം തേടി അന്വേഷണ സംഘം. രാഹുല്‍ഗാന്ധിയടക്കം നിരവധിപേര്‍ പെഗാസസ് വഴി ഡാറ്റ ചോര്‍ത്തലിന് വിധേയമാക്കപ്പെട്ട പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് പരാതികളുണ്ടെങ്കില്‍ അറിയിക്കാമെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ സംഘം വ്യക്തമാക്കി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ടെക്‌നിക്കല്‍ സമിതിയാണ് വിഷയം അന്വേഷിക്കുന്നത്. inquiry@pegasus-india-investigation.in എന്ന മെയില്‍ ഐഡിയില്‍…

Read More

ഒരേ നമ്പറിൽ രണ്ടു ടിക്കറ്റുകൾ: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും

കെ ആർ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറിലുള്ള രണ്ടു ടിക്കറ്റുകൾ വിപണിയിലെത്തിയ വിഷയത്തിൽ ടിക്കറ്റ് അച്ചടി നിർവഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെന്ന് വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. അച്ചടിയിൽ വന്ന പിഴവു മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അത്യപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെങ്കിലും ഇത് ഗൗരവമായി കാണും. തികച്ചും വിശ്വസ്തവും സുതാര്യവുമായാണ് അച്ചടി…

Read More

കെയർ വർക്കർ തസ്തികയെ ഷോർട്ടേജ് ലിസ്റ്റിൽ ഉൾപ്പെടുത്തും; ആയിരക്കണക്കിന് മലയാളി നഴ്‌സുമാർക്ക് വിവിധ കെയറർ വിസയിൽ യുകെയിലെത്താം, 5 വർഷ കാലാവധിയിൽ അടുത്തവർഷം ആദ്യം മുതൽ നിയമനം; പൗരത്വത്തിനും അവസരം

യുകെയിലെ കെയറിങ് മേഖലയിലെ വിവിധ തസ്തികകളിൽ കെയർ വർക്കർമാരുടെ കുറവ് രൂക്ഷമായതോടെ, വിദേശ രാജ്യങ്ങളിൽ നിന്നും ആയിരക്കണക്കിന് കെയറർമാരെ അടിയന്തരമായി റിക്രൂട്ടുചെയ്യുവാൻ സർക്കാർ തീരുമാനിച്ചു. യോഗ്യതകളിൽ ഇളവുകൾ വരുത്തിയാകും നിയമനമെന്നതിനാൽ, ഇതുവരേയും  യുകെയിലെത്താൻ കഴിയാതിരുന്ന ആയിരക്കണക്കിന്  മലയാളി നഴ്‌സുമാർക്ക് ഈ അവസരം പ്രയോജനപ്പെടുത്തി യുകെ ജോലി എന്ന സ്വപ്നം പൂവണിയിക്കാം. സോഷ്യൽ കെയർ വർക്കർമാർ, കെയർ അസിസ്റ്റന്റുമാർ, ഹോം കെയർ വർക്കർമാർ…

Read More

കോവളത്ത് മദ്യം വാങ്ങിയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍, മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി, അള്ള് വയ്ക്കുന്ന പരിപാടിയെന്ന് മന്ത്രി റിയാസ്

കോവളത്ത് മദ്യം വാങ്ങിയ സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; ഗ്രേഡ് എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍, മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി, അള്ള് വയ്ക്കുന്ന പരിപാടിയെന്ന് മന്ത്രി റിയാസ് സ്വന്തം ലേഖകൻ Story Dated: 2022-01-01 കോവളത്ത് മദ്യം വാങ്ങി വന്ന സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച സംഭവത്തില്‍ ഒരാള്‍ക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ ഷാജിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിപിയോട് മുഖ്യമന്ത്രി…

Read More

ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി

സംസ്ഥാന ഐ.റ്റി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഐസിഫോസിൽ മാനേജ്‌മെന്റ് ട്രെയിനി (HR) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു വർഷം പ്രവൃത്തിപരിചയമുള്ള എം.ബി.എ. (എച്ച്.ആർ) ബിരുദധാരികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ പുതുവത്സര സന്ദേശം

പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിന്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചു. അപ്രതീക്ഷിതമായ പ്രകൃതി ക്ഷോഭവും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കോവിഡ് മഹാമാരി കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികളും മുന്നിലുണ്ട്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ…

Read More

ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം.

ന്യൂഡൽഹി: പ്രമുഖ എഴുത്തുകാരൻ ജോർജ് ഓണക്കൂറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ‘ഹൃദയരാഗങ്ങൾ’ എന്നപേരിലുള്ള ആത്മകഥയ്ക്കാണ് ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്ന ബഹുമതി. അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യ പുരസ്കാരത്തിന് എഴുത്തുകാരനും സംവിധായകനുമായ രഘുനാഥ് പലേരിയും അർഹനായി. ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന നോവലിനാണ് അംഗീകാരം. അരലക്ഷം രൂപയും ഫലകവും ഉൾപ്പെട്ടതാണ് സമ്മാനം. അക്കാദമിയുടെ യുവപുരസ്കാരം ഇടുക്കി കാഞ്ചിയാർ സ്വദേശി മോബിൻ…

Read More

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കും: മന്ത്രി ജി. ആർ. അനിൽ

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷണ വില അനിയന്ത്രിതമായി വർധിക്കുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കുമെന്നും ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ഭക്ഷണവില ദൈനംദിനം വർധിപ്പിക്കുന്നതായി ജനങ്ങളിൽ നിന്ന് സർക്കാരിന് പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർമാർക്കും ലീഗൽ മെട്രോളജി വകുപ്പിനും മന്ത്രി നിർദ്ദേശം നൽകി.…

Read More

ഗുരുവിനെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാക്കാൻ ശ്രമം, സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ട്- മുഖ്യമന്ത്രി..

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

വരാനിരിക്കുന്നത് ‘ഒമിക്രോണ്‍ സുനാമി’; പ്രതിരോധം സൃഷ്ടിക്കാന്‍ വാക്സിനുകള്‍ക്ക് സാധിക്കും- WHO.

ന്യൂഡല്‍ഹി: ഒമിക്രോണ്‍ വകഭേദം വാക്‌സിന്‍ സ്വീകരിച്ചവരെയും സ്വീകരിക്കാത്തവരെയും ബാധിക്കുകയും കേസുകളുടെ എണ്ണം വർധിച്ചുവരികയും ചെയ്യുന്നുണ്ടെങ്കിലും ഒമിക്രോണില്‍നിന്ന് രക്ഷനേടാന്‍ വാക്‌സിനുകള്‍ സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍. രോഗികള്‍ക്ക് അടിയന്തര പരിചരണം നല്‍കേണ്ട സാഹചര്യം വര്‍ധിക്കുന്നില്ലെന്നത് ശുഭസൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍  വ്യാപനം സംബന്ധിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് സൗമ്യ സ്വാമിനാഥന്‍റെ പ്രതികരണം പുറത്തുവന്നത്.. ഒമിക്രോണ്‍…

Read More