753Views 0Comments

ഐസിഫോസ് വിന്റർ സ്‌കൂൾ നാലാം പതിപ്പ് ജനുവരി 24 മുതൽ
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) വനിതകൾക്കായി സംഘടിപ്പിക്കുന്ന വിന്റർ സ്‌കൂളിന്റെ നാലാം പതിപ്പ് ജനുവരി 24 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയർ മേഖലയിൽ വനിതാ ഗവേഷകർക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദിവസവും ആറ് മണിക്കൂർ വീതം പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയായിരിക്കും സംഘടിപ്പിക്കുക. ”അപ്ലൈഡ് എൻ.എൽ.പി ആൻഡ് അൺസ്ട്രക്‌ചേർഡ് ഡാറ്റ അനലിറ്റിക്‌സ്” എന്ന മേഖലയ്ക്കാണ് നാലാം പതിപ്പിൽ ഊന്നൽ നൽകുന്നത്. ഇന്ത്യയിലെ വിവിധ സർവകലാശാലകളിലേയും സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലേയും വിദഗ്ധരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുക. https://icfoss.inevents വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദ വിവരങ്ങൾക്ക്: https://schools.icfoss.org/. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 15. ഫോൺ: 7356610110.