Skip to content Skip to sidebar Skip to footer

ഇന്‍ഡിഗോ വിമാനങ്ങളുടെ വിലക്ക് യു എ ഇ പിന്‍വലിച്ചു: നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്.

.ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് യു എ യി താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ആര്‍ടിപിസിആര്‍ പരിശോധന പൂര്‍ത്തിയാക്കാതെ യാത്രക്കാരെ രാജ്യത്ത് എത്തിച്ചതിനാണ് കമ്പനിക്കെതിരെ നടപടി എടുത്തത്. അധിക്യതരുമായി നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്. വിലക്ക് പിന്‍വലിച്ച സഹചര്യത്തില്‍ നാളെ മുതല്‍ ഇന്ത്യയില്‍ നിന്ന് യു എ ഇലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ളവർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി. ഞായറാഴ്ച മുതലാണ് ഇന്ത്യക്കാർക്ക് കുവൈറ്റിൽ പ്രവേശിക്കാൻ അനുമതി നൽകിയത്.‌ ഫൈസർ, കോവിഷീൽഡ് (ഓക്സ്ഫോർഡ് ആസ്ട്രാസെനക്ക ), മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയിലൊരു വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി.

സിനോഫാം, സ്പുട്നിക് ഉൾപ്പെടെയുള്ള വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ പാസ്പോർട്, വാക്സീൻ സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾ നൽകി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

ഈ മാസം 22 മുതൽ പ്രവേശനാനുമതി നൽകാനാണ് തീരുമാനം. ഞായറാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞവർഷം മാർച്ച് മുതലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്.

കുവൈറ്റിലെത്തുന്നവർക്ക് ഒരാഴ്ച ക്വാറന്റീൻ നിർബന്ധമാണ്. കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും പ്രവേശനം. ഒരു ലക്ഷത്തിലധികം ആളുകള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് അനൗദ്യോഗിക വിവരം.

ഇന്ത്യയ്ക്ക് പുറമേ, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്കും പ്രവേശനാനുമതിയുണ്ട്.

Show CommentsClose Comments

Leave a comment