സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ
സി.ആര്.പി.എഫില് ഹെഡ് കോണ്സ്റ്റബിള്: പ്ലസ്ടുക്കാര്ക്ക് അവസരം
കാഞ്ഞങ്ങാട് വഴിയോര കച്ചവടവും ഡിജിറ്റലാവുന്നു
കേരളത്തിൽ അതിതീവ്ര മഴ
കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത - വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
2021 സെപ്റ്റംബർ 27: ഇടുക്കി, എറണാകുളം, തൃശൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇടുക്കി ജില്ലയിൽ
ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ അതിതീവ്രമായ ( 204.4 mm കൂടുതൽ ) മഴയും എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ അതിശക്തമായ (115.6 മുതൽ 204.4 mm വരെ) മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
2021 സെപ്റ്റംബർ 27 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
2021 സെപ്റ്റംബർ 28 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
2021 ഒക്ടോബർ 01 : തിരുവനന്തപുരം, കൊല്ലം
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
ടെണ്ടര് ക്ഷണിച്ചു
ഹൊസ്ദുര്ഗ് മിനി സിവില് സ്റ്റേഷന് കാന്റീന് ഒരു വര്ഷത്തേക്ക് കരാര് അടിസ്ഥാനത്തില് ഏറ്റെടുത്ത് നടത്തുവാന് താല്പര്യമുള്ള വ്യക്തികള്/സ്ഥാപനങ്ങളില് നിന്നും സീല് വെച്ച ടെണ്ടറുകള് ക്ഷണിച്ചു. ടെണ്ടറുകള് ഒക്ടോബര് അഞ്ചിന് നാല് മണിക്കകം സമര്പ്പിക്കണം. ഫോണ്: 0467 2204042